മണിക്കടവുകാരൻ Download Androrid App

മഴയാത്ര 2022 K K ഷൈലജ ടീച്ചർ ഉത്ഘാടനം ചെയ്തു

Date : 20-08-2022

കണ്ണൂർ ജില്ലാ പഞ്ചായത്തും മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന മഴയാത്ര 2022 നാളെ രാവിലെ 10 മണിക്ക് മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻററി സ്കൂൾ അങ്കണത്തിൽ K Kഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മഴ യാത്രാ സംഘാടക സമിതി ചെയർമാൻ ബിനോയ് കുര്യൻ സ്വാഗതം പറയുന്നു. സെൻ്റ് തോമസ് ഹയർ സെക്കൻററി സ്കൂൾ പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് മഴയാത്രാ വിശദീകരണം നടത്തും.കണ്ണൂർ ജില്ലയിലെ പ്രമുഖ സാസ്കാരിക, പരിസ്ഥിതി പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരോടൊപ്പം, 5000 വിദ്യാർത്ഥികൾ മഴയാത്ര യിൽ പങ്കാളികളാകുന്നു.പ്രകൃതിയെ അറിയാം. പ്രകൃതിയിൽ അലിയാം എന്ന സന്ദേശമുയർത്തിആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക്മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നാരംഭിച്ച്കുടക് മലകളോട് ചേർന്ന് നിൽക്കുന്ന സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്ക് 7.5 കിലോമീറ്ററോളം ദൂരം കാൽനടയായി മലഞ്ചെരുവിൻ്റെ മനോഹാരിത നുകർന്ന്വനഭംഗിയിൽ ലയിച്ച്, കോടമഞ്ഞലകളുടെതലോടലേറ്റ്, കാട്ടരുവികളുടെ കളകളാരവം ആസ്വദിച്ച് മഴപ്പാട്ടുകൾക്കൊപ്പം നൃത്തം ചവിട്ടാൻ..

കണ്ണൂർ ജില്ലയിലെ പൊതു വിദ്യാലങ്ങളിലെ HSS ,HS, UP വിഭാഗങ്ങളിൽ നിന്നായി 5000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു കാഞ്ഞിരക്കൊല്ലിയിൽ വച്ച് നടക്കുന്നസമാപന സമ്മേളത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സാജു സേവ്യർസ്വാഗതം പറയുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഇരിക്കൂർ MLA സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യുo. 


Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ. https://chat.whatsapp.com/EodBZddJjqhGpJo6BsdcLF
Please login to add comments.   Login


Share in whatsapp